Pages

Monday, February 27, 2012

FIGHT FOR THE RIGHTS

On thursday 24.02.2012 in neuro icu a staff named Priyan got fever & he informed the ward incharge Sr.Fincy Menachery.But she refused to give sick leave & had asked to come for duty.He had a temperature of 100.2° f & at the time of work he got girddiness & fell down.He went to casuality & Doctor advised to take sick leave for 3 days.But sr.fincy didn't allow him to take that.He went to Fr.Francis Pallikunnath (Asso.director,j.m.m.c.h) & He permitted go home.Fr.francis informed Matron Sr.Antonita regarding this issue.matron made a call to Priyan & Sr.Fincy to know about the issue.After a tough 2 hour discussion between those 2 people matron got understand what had happened.before this issue Sr.Fincy had made many bad words usually to adress the staffs.now she tells she didnt done anything.what she had done that is only for the welfare of the neuro i.c.u & For the betterment of staff nurses. Dear friends what do you peoples thinks about this ? Should we have to react together or not ?

POWER OF A NURSE

നേഴ്സുമാര്‍ ദയവായി ഇത് വായിക്കുക.

ഈ കൊടുത്തിരിക്കുന്ന ലേഖനം ഞങ്ങള്‍ക്ക് അയച്ചുതന്ന സൃഹൃതിനു നന്ദി. കേരളത്തില്‍ നടക്കുന്ന നേര്ഴ്സുമാരുടെ സമരത്തില്‍ നിര്‍ണായ പങ്കു വഹിക്കുന്ന UNA യുടെ ഈ സംരഭത്തില്‍ നിങ്ങള്‍ക്കും പങ്കു ചേരാം. ലേഖനത്തിന്റെ പൂര്‍ണ രൂപം താഴെ കൊടുക്കുന്നു.

നിങ്ങളോ നിങ്ങളുടെ സുഹൃത്തോ നിങ്ങള്‍ അറിയുന്ന ആരെങ്കിലുമോ നഴ്സാണോ എങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം പൂര്‍ണ്ണമായും വായിച്ചിരിക്കണം. വായിച്ചതിനുശേഷം നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കാന്‍ മറക്കരുത്.

നിങ്ങള്‍ ഇതിനോടകം അറിഞ്ഞുകാണും, കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച്. നിങ്ങള്‍ ഒരു നഴ്സാണെങ്കില്‍ തീര്‍ച്ചയായും ചിന്തിക്കുക ഇവരുടെ സമരത്തെ നിങ്ങള്‍ അനുകൂലിക്കുന്നുവോ. എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപദ്രവം ഇല്ലാത്ത ഒരു ഉപകാരം നിങ്ങളുടെ സഹജീവികളോട് സ്വന്തം തൊഴില്‍ ചെയ്യുന്ന ഇവരോട് കാണിക്കാം. ഓര്‍ക്കുക നിങ്ങള്‍ ഇന്നായിരിക്കുന്ന അവസ്ഥയ്ക്ക് മുന്‍പായിരുന്നവെങ്കില്‍ നിങ്ങള്‍ ഇതേ കപ്പലിലെ യാത്രക്കാരായിരുന്നേനെ. ഓര്‍ക്കുക, ആരുടെയോ ഭാഗ്യംകൊണ്ട് നിങ്ങള്‍ യു.കെ.യില്‍ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യത്ത് എത്തി. മറക്കാതിരിക്കുക, നിങ്ങള്‍ വന്ന വഴികള്‍. പരസ്പരം സഹായിക്കുക, വളരുക. ലോകത്ത് ഒരു ശക്തിക്കും നിങ്ങളെ, നേഴ്സുമാരെ തോല്പിക്കാനാവില്ല. സംഘടിച്ച് ശക്തരാകുക. വിജയം സുനിശ്ചിതമാണ്.

താഴെക്കാണുന്ന ലിങ്കില്‍ നിങ്ങള്‍ ഏതുരാജ്യത്താണോ ഇതില്‍ മെമ്പര്‍ഷിപ്പെടുക്കുക. ഇത് ഒരു മിനി ഫേസ് ബുക്ക് ആണ്. ലോകത്തിന്റെ ഏതുഭാഗത്താണ് നിങ്ങള്‍ ജോലിചെയ്യുന്നതെങ്കിലും സംഘടിക്കുവാനും സംവാദിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുവാനുമുള്ള ഒരു വേദിയായി ഇതിനെ മാറ്റണം. മാധ്യമങ്ങള്‍ക്ക് നിങ്ങളെ ഒരു പരിധിവരെയെ തടയുവന്‍ കഴിയുകയുള്ളു. ഇന്ന് ടെക്നോളജിയുടെ ശക്തി വളരെ വലുതാണ്. ഈ നെറ്റ്വര്‍ക്കിലൂടെ നിങ്ങള്‍ക്ക് സംഘടിക്കുവാുള്ള ശക്തിയാണ് ഉണ്ടാവേണ്ടത്. ഒരു അണ്ണാഹസാരെയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിനെ വിറപ്പിക്കാമെങ്കില്‍ അവരെക്കാള്‍ ഏറെ ശക്തരായ ദൈവത്തിന്റെ മാലാഖമാരെ (ഭൂമിയിലെ) തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഓര്‍ക്കുക.

ഈ ലിങ്കില്‍ ക്ളിക്ക് ചെയ്തു ( http://unaindia.org/register/ )മെമ്പര്‍ ആവുക ലോകത്തില്‍ കുപേരനായാലും കുചേലനായാലും ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ പരിചരണം സ്വീകരിക്കാത്തവരായി ആരുമില്ല. ജനനം മുതല്‍ മരണം വരെ ഈ ദൈവത്തിന്റെ മാലാഖമാരുടെ സേവനം അനുഭവിക്കാത്തവരായി ആരുമില്ല. അവര്‍ എത്ര ഉന്നതരായാലും. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നൂറുശതമാനം സാക്ഷരതയുള്ള കൊച്ചു കേരളത്തിലാണ് ഏറ്റവുമധികം ചൂഷണം നടക്കുന്നത്. ഇന്ന് കൊച്ചു കേരളത്തില്‍ ആളിപ്പടരുന്ന ഈ സമരം വിധൂരഭാവിയില്‍ ഇന്ത്യയൊട്ടാകെ വ്യാപിക്കുകയാണ്.

കേരളത്തിലെ നിങ്ങളു സഹപ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാം നിങ്ങള്‍ തുടങ്ങിയ ഈ സമരം, കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കും ഡെല്‍ഹിയിലേക്കും, ഭോപ്പാല്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്കും ഈ സമരം വ്യാപിച്ചു. ജീവിക്കുവാനായി, ഒരു നേരത്തെ അന്നത്തിനായി നടത്തുന്ന ഈ സമരത്തെ തീര്‍ച്ചയായും നിങ്ങള്‍ പിന്തുണയ്ക്കണം. ഇന്നുതന്നെ ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക. ഈ സമരം ഒരു കാട്ടുതീയായി ആളിപ്പടരാനും നിങ്ങളുടെ സുഹൃത്തുക്കളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനും ഈ പടയോട്ടത്തെ പിന്തുണയ്ക്കുക.

യു.കെ.യില്‍തന്നെ ഒരു പ ാട് മലയാളികള്‍ നേഴ്സായി ജോലിനോക്കുന്നു. നിങ്ങള്‍ ഈ സമരം ഏറ്റെടുത്ത് ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയായിലും കൂടി പ്രചരിപ്പിക്കുക. നീ ഈ പ്രൊഫഷനെ സ്നേഹിക്കുന്നുവെങ്കില്‍ ഈ പ്രൊഫഷനില്‍ ജോലി ചെയ്യുന്ന ആരെയും ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്. ഇത് ഒരു ജീവന്‍ മരണപ്പോരാട്ടമായി കണ്ട് ഇവരെ സഹായിക്കുക. കേരളത്തിലും ഇന്ത്യയൊട്ടാകെയും കൂലിപ്പണിക്കാരനും തെങ്ങുകയറ്റക്കാരനും ഇന്ന് ഒരു നേഴ്സിനേക്കാള്‍ വേതനം ലഭിക്കുന്നു. ഇതെന്തത്ഭുതം. മണിക്കൂറുകള്‍ ഭാരിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഇക്കൂട്ടരെ തളര്‍ത്തുന്നതാരാണെന്ന് ഓര്‍ക്കുക.

ആള്‍ദൈവങ്ങളും മതമേലാളന്മാരും നടത്തുന്ന അറവുശാലകള്‍ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. മൂന്നും നാലും വര്‍ഷം കഷ്ടപ്പെട്ട് പഠിച്ച് പുറത്തിറങ്ങുന്ന ഒരു നേഴ്സിനോട് ഇത് ചെയ്യണ്ട. ആതുരസേവനം എന്നു പറഞ്ഞ് യഥാര്‍ത്ഥത്തില്‍ ഇവരെ പീഡിപ്പിക്കുകയല്ലെ ചെയ്യുന്നത്. സംഘടിക്കുക... ശക്തരാകുക.... പ്രതികരിക്കുക. ഈ വരുന്ന പിറവം തെരഞ്ഞെടുപ്പുതന്നെയാണ് ഏറ്റവും നല്ല അവസരം. ഇതുമുന്‍കൂട്ടി കണ്ടുകൊണ്ട് ഓടുന്ന മുയലിന് ഒരു മുഴം മുമ്പേ എന്ന രീതിയില്‍ ഒരു നഴ്സിന്റെ പ്രതനിധിയെ മത്സരിപ്പിക്കുക. തീര്‍ച്ചയായും അത് ഇടത് വല് കക്ഷികള സമ്മര്‍ദ്ധത്തിലാഴ്ത്തുവാന്‍ കഴിയും.

പിറവം തെരഞ്ഞെടുപ്പ്....... ഇടതുവലതു മുന്നണിക്ക് ആര് കേരളം മുന്നോട്ട് നയിക്കും എന്നു തീരുമാനിക്കാനുള്ള അവസരമാണ്. പിറവത്തിന്റെ ചരിത്രം എടുത്താല്‍ പതിനായിരം വോട്ടില്‍ താഴെയാണ് ജയം. ഇവിടെ ഒരു നഴ്സിന്റെ പ്രതിനിധി മത്സരിക്കുകയും 20000 വോട്ടുപിടിക്കുകയും ചെയ്താല്‍ വരുന്ന തെരഞ്ഞെടുപ്പികളില്‍ 140 നിയമസഭാമണ്ഡലങ്ങളിലും 130 ലും 10000ത്തില്‍ താഴെ വോട്ടാണ് ഭൂരിപക്ഷം. ഈമണ്ഡലങ്ങളില്‍ എല്ലാം ഒരു സമ്മര്‍ദ്ധശക്തിയായി മാറാന്‍ കഴിയും. മതങ്ങളും രാഷ്ട്രീയ പാര്‍ട്ടിയും കച്ചവടം നടത്തുമ്പോള്‍ ജീവിക്കുവാനായി സമ്മര്‍ദ്ദ ശക്തിയായി വളരുക സംഘടിച്ച് ശക്തരാകുക

WHAT'S HAPPENING IN JUBILEE MISSION HOSPITAL ?

Friends,we all knows what's happening in j.m.m.c.h. Management thinks that we are like slaves.they are doing such harassment to the nurses.lets react.we are not gonna to make change in nursing ethics.we just wanna to change j.m.m.c.h management ethics towards nurses.remember TOGETHER WE ARE STRONG

Tuesday, February 21, 2012

Welcome Friends.I Am Very Graceful For Being Part Of The Creator Of This Blog. Here We Will Share Our Feelings, Thoughts & Ideas For The Betterment Of The Nurses.Once Again I Welcome You All